ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Tuesday, February 7, 2012

മാര്‍ക്സാണോ ശരി സഘാവേ...?

മതങ്ങള്‍ക്കെതിരായ പോരാട്ടം പാര്‍ട്ടിയുടെ ലക്‌ഷ്യം അല്ലെന്ന്   പ്രകാശ് കാരാട്ട്..!





"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് കമ്യുണിസ്റ്റ് മാനിഫെസ്റ്റോയില്‍ കാറല്‍ മാര്‍ക്സ് എഴിതി വച്ചതും... ഇതേ കാരണം കൊണ്ട് കമ്യുനിസ്റ്റുകാര്‍ നിരീശ്വര വാദികളും ഭൌതിക വാദികളും ആയതും " മതമില്ലാത്ത ജീവന്‍ "   പാഠപുസ്തകത്തില്‍ ചേര്‍ത്ത് കേരളത്തിലെ കുട്ടികളെ പഠിപ്പിച്ചതും തലയില്‍ മുണ്ടിട്ടു  പള്ളിയിലും അമ്പലത്തിലും പോയ പാവം  കമ്യുനിസ്ട്ടുകാരുടെ നേരെ  പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍  ആക്രോശിച്ചതും ഒക്കെ പിന്നെ എന്തിനായിരുന്നു സഘാവേ...?

   
ഇനി ഇതാണ് നിങ്ങളുടെ പ്രത്യയ ശാസ്ത്രമെങ്കില്‍ തൊമ്മന്റെ അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ...ശരിക്കും മാര്‍ക്സാണോ ശരി....  അതോ കാരാട്ടോ..?


സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി   "മാര്‍ക്സ് ആണ് ശരി " എന്ന പേരില്‍  യേശുക്രിസ്തുവിനെ ഉള്‍പ്പടെ സിപിഎം ന്റെ രക്തസാക്ഷിയാക്കിയും പ്രകാശ് കാരാട്ടിനെ അഭിനവ യേശുക്രിസ്തുവാക്കിയും ചിത്ര പ്രദര്‍ശനം നടത്തി ഈ കാണുന്ന അങ്കം എല്ലാം നടത്തിയിട്ട് അവസാനം കാറല്‍ മാര്‍ക്സ് ആരായി..? ( ഓപ്ഷന്‍ തരാം : ശശി, സോമന്‍ , ഷിബു ). മനുഷ്യനെ മയക്കുന്ന മതമെന്ന കറുപ്പിനെതിരെ ഭൌതികവാധിയായി നിന്ന് പോരാടിയില്ലെങ്കില്‍ പിന്നെ എന്താണ് സഘാക്കളെ കാറല്‍ മാര്‍ക്സ് സ്വപ്നം കണ്ട കമ്യുനിസം..?  പാര്‍ട്ടിയിലെ നേതാക്കന്മാരുടെ  സ്വന്തം പാര്‍ലമെണ്ടറി വ്യാമോഹത്തിന് വേണ്ടി പാര്‍ട്ടിയുടെ  ആദര്‍ശങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും തള്ളി പറഞ്ഞും ബുദ്ധിജീവികളെ കൊണ്ട് പറയിപ്പിച്ചും പാവപ്പെട്ടവനെ തല്ലാനും കൊല്ലാനും ഉപദേശിച്ചു പണിയെടുക്കാതെ അവന്റെ ചോരയുടെയും അധ്വാനത്തിന്റെയും  നീര് പിഴിഞ്ഞെടുത്ത് സ്വന്തം പള്ള വീര്‍പ്പിക്കുന്ന അതെ മുതലാളിത്തം തന്നെയല്ലേ സഘാവേ നിങ്ങള്‍ ഈ പറയുന്ന പുതിയ കമ്യുണിസം...!!!

7 comments:

  1. Very well said ....

    ReplyDelete
  2. കൊള്ളാം വിവരമില്ലായ്മ നന്നായിത്തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.നന്ദിയുണ്ടതിന്. ഇന്റര്‍നെറ്റില്‍ പോലും മാര്‍ക്സിന്റേയും മറ്റും പുസ്തകങ്ങള്‍ സൊജന്യമായി വായിക്കാന്‍ കിട്റ്റുമ്പോള്‍ താങ്കള്‍ വെറുമൊരു ഇടവകവികാരിയുടെ ലവലില്‍ ചിന്തിക്കുന്നത് മോശമല്ലേ?

    ReplyDelete
    Replies
    1. വിവരമില്ലയ്മയെ അഭിനന്ദിച്ചതിനു നന്ദി... പക്ഷെ ഒന്നുണ്ട് സുഹൃത്തെ... ആരുടെയെങ്കിലും വാദത്തെ വിവരമില്ലയ്മയായും ഇടവകവികാരിയുടെ ചിന്തകളായും വിമര്‍ശിക്കുമ്പോള്‍ എന്ത് കാരണം കൊണ്ട് വിമര്‍ശനം എന്നത് കൂടി എഴുതുന്നത്‌ നന്നായിരിക്കും... ഇന്റര്‍നെറ്റില്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് മാര്‍ക്സ് പറഞ്ഞിട്ടില്ലെന് മാത്രം പറയരുത്..! ഈ പറയുന്ന ഇന്റര്‍നെറ്റില്‍ നിന്നും വായിച്ചറിഞ്ഞ മാര്‍ക്സിന്റെ ആശയത്തെ കുറിച്ച് എന്റെ ഈ വിമര്‍ശനത്തെ ഘണ്ടിക്കാന്‍ ഒരു രണ്ടു വരി എങ്കിലും എഴുതി വിമര്ശിച്ചിരുന്നെകില്‍ താങ്കളുടെ ഈ കമന്റിനെ ഞാന്‍ മുഘവിലക്കെടുത്തെനെ...!

      Delete
    2. >> "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് കമ്യുണിസ്റ്റ് മാനിഫെസ്റ്റോയില്‍ കാറല്‍ മാര്‍ക്സ് എഴിതി വച്ചതും <<

      "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് കമ്യുണിസ്റ്റ് മാനിഫെസ്റ്റോയില്‍ അല്ല, “A Contribution to the Critique of Hegel’s Philosophy of Right“ എന്നതിൽ ആണു കാറല്‍ മാര്‍ക്സ് എഴുതിയതു. മുഴുവൻ വാക്യം ഇതാണു: “Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.

      Delete

  3. "മതപരമായ കഷ്ടപ്പാട് ഒരേ സമയം യഥാര്‍ത്ഥ കഷ്ടപ്പാടിെന്‍റ ബഹിര്‍സ്ഫുരണവും യഥാര്‍ത്ഥ കഷ്ടപ്പാടിനെതിരായ പ്രതിഷേധവുമാണ്.

    മതം മര്‍ദ്ദിതെന്‍റ നെടുവീര്‍പ്പാണ്; ഹൃദയശൂന്യമായ ലോകത്തിെന്‍റ ഹൃദയമാണ്; ചൈതന്യമില്ലാത്ത അവസ്ഥയിലെ ചൈതന്യവുമാണത്. അത് മനുഷ്യെന്‍റ കറുപ്പുമാണ്"


    ReplyDelete